ഭാസ്ക്കര കുമ്പള സ്മാരക എന്റോവ്മെന്റ് വിദ്യാഭ്യാസ മന്ത്രി കൈമാറി
Sep 9, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2016) പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിന്റെ വികസന സംസ്കാരം ശക്തിപ്പെടുത്താനാവൂവെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസമാണ് മതേതരമായൊരു സമൂഹത്തെ നിലനിര്‍ത്താന്‍ വലിയ പങ്കുവഹിച്ചത്. പൊതുവിദ്യാഭ്യാസം തകര്‍ന്നാല്‍ കേരളത്തിന്റെ മതേതര സംസ്കാരം തന്നെ ഇല്ലാതാകും. സര്‍ക്കാര്‍ സ്കുളുകളെ ഹൈട്ടെക്ക് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗവ. തുടക്കം കുറിച്ചിരിക്കുകയാണ്.
അംഗഡിമൊഗര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഭാസ്ക്കര സ്മാരക എന്റോവ്മെന്റ് നല്കി സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100 ശതമാനം വിജയം നേടുന്ന പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഡിവൈഎഫ്ഐ ഏര്‍പ്പെടുത്തിയ എന്റോവ്മെന്റ് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ഹെഡ്മാസ്റ്റര് ബി. അശോകനും പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടലും ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും എന്റോവ്മെന്റ് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു, ഡോ. വിപിപി മുസ്തഫ, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. അരുണ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര് ജയാനന്ദ, പഞ്ചായത്ത് മെമ്പര്‍ എം കെ ആനന്ദ, ഡി. സുബ്ബണ്ണ ആള്‍വ, സി.ജെ സജിത്ത്, കെ രേവതി, കെ സബീഷ്, സി.എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നസറുദ്ദീന്‍ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Education, DYFI, Endowment, DYFI Endowment distributed.