പ്രതിഭകള്‍ക്ക് സമ്മാനവുമായി സഹപാഠികള്‍
Feb 9, 2016, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09/02/2016) കാസര്‍കോട് ജില്ലാ കലോത്സവ നഗരിയിലടക്കം വിവിധ കലോത്സവ വേദികളില്‍ കലാപ്രേമികളെ ആനന്ദം കൊള്ളിച്ച മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ സഹപാഠികളും അധ്യാപകരും സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നേതൃത്വം നല്കിയ കലാകാരന്മാരെയും ചടങ്ങില്‍ അനുമോദിച്ചു.
40 ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളാണ് മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠനം നടത്തുന്നത്. ഇവരില്‍ ചില വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ കലോത്സവ വേദികളില്‍ വ്യത്യസ്തമായ കലാപരിപാടി അവതരിപ്പിച്ച് 'നാടിന്റെ ശൃദ്ധ നേടിയത്.
കാസര്‍കോട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഈ വിദ്യാര്‍ത്ഥികള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. സംസ്ഥാന കലോത്സവത്തിന്റെ സാംസ്ക്കാരിക പരിപാടിയുടെ ഭാഗമായി പങ്കെടുക്കാനും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണമുണ്ടായി.
പ്രതിഭകള്‍ക്കുള്ള സഹപാഠികളുടെ ഉപഹാരം ബി.എം ബാവ ഹാജി സമ്മാനിച്ചു. ഹെഡ്മാസ്റ്റര് കെ. അരവിന്ദ അധ്യക്ഷത വഹിച്ചു. ഗിരീഷ് ബാബു, മാഹിന്‍ കുന്നില്‍, സി. രാമകൃഷ്ണന്, ദീപേഷ് കുമാര്‍, പി. വേണുഗോപാല്‍ ടി.എം രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
Keywords : Mogral Puthur, School, Education, Students, Felicitation.