പയര്‍ വര്‍ഗങ്ങളുടെ പ്രദര്‍ശനം നടത്തി
Jul 31, 2016, 10:00 IST
നീലേശ്വരം: (www.kasargodvartha.com 31/07/2016) അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസില്‍ പയര്‍ വര്‍ഗങ്ങളുടെ പ്രദര്‍ശനം നടന്നു. ചെറുപയര്‍, വന്‍പയര്‍, തുവര, കടല, വെള്ളക്കടല, മുതിര, ഗ്രീന്‍പീസ്, നിലക്കടല, അമര, കൊത്തമര, വെല്‍വെറ്റ് ബീന്‍സ്, പയര്‍, വെള്ളപയര്‍, മൈസൂര്‍ പരിപ്പ്, ഉഴുന്ന്, ഉഴുന്നു പരിപ്പ് തുടങ്ങി നിരവധി പയര്‍വര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി.
പയര്‍ വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. അധ്യാപകരായ കെ സുമ, പി വി സുരേഷ്, വിദ്യാര്‍ത്ഥികളായ ദൃശ്യ, വൈഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
Keywords : Exhibition, Inauguration, Farming, Students, Education, School.