കേരള കേന്ദ്ര സര്‍വകലാശാലയില്‍ കലോത്സവം സമാപിച്ചു
Oct 30, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30/10/2015) കേരള കേന്ദ്രസര്‍വകലാശാല കലോത്സവം ''സിനോഷുവര്‍-2015'' സമാപിച്ചു. പെരിയ തേജസ്വിനി ക്യാമ്പസില്‍ വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മൂന്നുദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്‍സ് കൗണ്‍സില്‍ ഡീന്‍ ഡോ. അമൃത്ജികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക സംവിധായകനായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡണ്ട് ജിതിന്‍ നാഥ് സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷമീം സി. സി ആശംസയും വൈസ് പ്രസിഡണ്ട് സബിദ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി മുബാറക്ക് റിപോര്‍ട്ട് അവതരിപ്പിച്ചു. എണ്‍പതില്‍പരം പ്രോഗ്രാമുകളില്‍ നിന്നായി 225 പോയിന്റോടെ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഒന്നാംസ്ഥാനവും, 207 പോയിന്റുമായി സ്‌കൂള്‍ ഓഫ് കംപാരറ്റീവ്‌ലിറ്ററേച്ചര്‍ ആന്‍ഡ് ലാംഗ്വേജ് സ്റ്റഡീസ് രണ്ടാംസ്ഥാനവും പങ്കിട്ടു. ചടങ്ങില്‍ മുഖ്യതിഥിയായ മുഹമ്മദ് പേരാമ്പ്ര സമ്മാനദാനം നിര്‍വഹിച്ചു.
Keywords : Kasaragod, Kerala, Central University, Education, Students, Programme, Kanhangad.