കാലികറ്റ് സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിക്കും
കോഴിക്കോട്: (www.kasargodvartha.com 27.01.2021) കാലികറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിക്കും. എസ്ഡിഇ അവസാനവര്‍ഷ എംഎ അറബിക് ഏപ്രില്‍ 2020 വൈവാവോസി, സൈമല്‍ടേനിയസ് ട്രാന്സ്ലേഷന് പരീക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ നടക്കും. എസ്ഡിഇ അവസാനവര്‍ഷ എംഎ സോഷ്യോളജി ഏപ്രില്‍ 2020 വൈവാവോസി, ഫെബ്രുവരി ഒന്ന് മുതല്‍ 17 വരെ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രവേശനം: കാലികറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ പി ജി പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി. പിജി ക്യാപ് ലേറ്റ് രജിസ്ട്രേഷന് സൗകര്യം 29 വരെ ലഭ്യമായിരിക്കും.
റാങ്ക് ലിസ്റ്റ്: കാലികറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിപിഎഡ്, ബിപിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ 26ന് മുമ്പായി phyednentranceuoc@gmail.com എന്ന ഇ-മെയിലില്‍ അറിയിക്കണം.
സ്പോട്ട് അഡ്മിഷന്: കാലികറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 2020-22 അധ്യയനവര്‍ഷത്തെ എംപിഎഡ് കോഴ്സിന് എസ്സി-2, എസ്എടി-2, എല്‍സി-1, ഇഡബ്ല്യുഎസ്-1 എന്നീ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യതയുള്ളവര്‍ സര്‍വകലാശാല ഡയറക്ട്രേറ്റ് ഓഫ് അഡ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് കായികനേട്ടങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ mpedentrance2020@gmail.com എന്ന ഇ-മെയിലില്‍ 28ന് മുമ്പായി അയക്കേണ്ടതാണ്.
Keywords: Kozhikode, news, Kerala, Top-Headlines, Education, Examination, Calicut University Supplementary Examinations will begin on February 17