എംബിബിഎസ് സീറ്റ് നേടിയ പ്രതിഭയ്ക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ സഹായം
Jul 13, 2014, 11:59 IST
ബേഡകം: (www.kasargodvartha.com 13.07.2014) ദുരിത വഴികള്‍ താണ്ടി എംബിബിഎസ് സീറ്റ് നേടിയ പ്രതിഭയ്ക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ സഹായം സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ വിതരണം ചെയ്തു.
പിണ്ടിക്കടവിലെ പ്രതിഭയുടെ വീടിന് സമീപം നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ചടങ്ങിലാണ് വിദ്യാഭ്യാസ ചെലവുകള്‍ക്കുള്ള ആദ്യഘഡു സഹായമായി 10000 രൂപ വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയും പൗരാവലിയും സംഘടിപ്പിച്ച ആദര ചടങ്ങില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി അധ്യക്ഷയായി.
പ്രദേശത്തെ ഉഷസ്, ദുര്‍ഗ കുടുംബശ്രീ യൂണിറ്റുകള്‍, ഫ്രണ്ട്‌സ് സംഘം, ധ്വനി സാംസ്‌കാരിക കേന്ദ്രം മഞ്ഞളംബര, തത്തമ്മ ബാലസഭ പിണ്ടിക്കടവ് തുടങ്ങിയ സംഘടനകളുടെ സഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ വ്യക്തികളും സഹായം കൈമാറി.
പ്രതിഭയെപ്പോലുള്ള പ്രതിഭകളുടെ വളര്‍ച്ചയ്ക്കായി എല്ലാവിധ സഹായങ്ങളും ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ദുരിതത്തില്‍ ജീവിക്കുമ്പോഴും എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കുടുംബത്തെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും എംഎല്‍എ എന്ന നിലയിലുള്ള ഇടപെടല്‍ അടിയന്തിരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗം കെ ബാലകൃഷ്ണന്‍ മഞ്ഞളംബര പ്രതിഭയെ പരിചയപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍, കെ പി രാമചന്ദ്രന്‍, ബി സി പ്രകാശ്, കെ രാധ, എ നാരായണന്‍, കെ കൃഷ്ണന്‍, മനീഷ് എന്നിവര്‍ സംസാരിച്ചു. പ്രതിഭ നന്ദി പ്രസംഗം നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി കെ മനോജ് സ്വാഗതവും പുരുഷോത്തമന്‍ കുട്ടിപ്പാറ നന്ദിയും പറഞ്ഞു.
Also Read:
ഗാസയില്‍ ബോംബിട്ട് കൊന്നൊടുക്കുമ്പോള്‍ കൈയ്യടിച്ച് രസിക്കുന്ന ഇസ്രായേലികളുടെ ചിത്രം ട്വിറ്ററില്‍ വൈറല്‍
Keywords: Kasaragod, Bedakam, DYFI, helping hands, Committee, Needs help, MBBS, Student, Education, DYFI supports prathiba.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067