എം.ഐ.സിക്ക് അഭിമാനമായി ഹനീഫ് ഹുദവി ദേലംപാടിക്ക് അഭിഭാഷക ബിരുദം; ഒപ്പം അഭിനന്ദന പ്രവാഹവും
Mar 15, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 15/03/2015) എം.ഐ.സിക്ക് അഭിമാനമായി ഹനീഫ് ഹുദവി ദേലംപാടിക്ക് അഭിഭാഷക ബിരുദം. ഇതാദ്യമായാണ് എം.ഐ.സിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് നിയമബിരുദം ലഭിക്കുന്നത്. 2011-14 ബാച്ചില്‍ കോഴിക്കോട് ലോ കോളജില്‍ വിദ്യാര്‍ത്ഥിയായ ഹനീഫ് ഹുദവിക്ക് കഴിഞ്ഞ ദിവസം പുറത്തുവന്ന എല്‍.എല്‍.ബിയുടെ പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ ഒന്നാം ക്ലാസോടെയാണ് നിയമബിരുദം ലഭിച്ചത്.
ദേലംപാടിയിലെ കര്‍ഷകനായ എംഎച്ച് അബ്ദുര്‍ റഹ് മാന്‍ ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഹനീഫ് ഹുദവി. എം.ഐ.സിയില്‍ 10 വര്‍ഷത്തെ പഠനം കഴിഞ്ഞ് മലപ്പുറം ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ട് വര്‍ഷത്തെ ഹുദവി ബിരുദം നേടിയ ശേഷമാണ് എല്‍.എല്‍.ബിക്ക് ചേര്‍ന്നത്. ഇതു കൂടാതെ നിരവധി ബിരുദവും ഹനീഫ് ഹുദവി സ്വന്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ സോഷ്യോളജി ബിരുദവും, അണ്ണാമലെ യൂണിവേഴ്‌സിറ്റിയില്‍ കറസ്‌പോണ്ടെന്‍സ് എം.എ. ഹിസ്റ്ററി ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഇതു കൂടാതെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കൗണ്‍സില്‍ ഫോര്‍ സൈക്കോളജി ഡിപ്ലോമ കോഴ്‌സും ചെയ്യുന്നുണ്ട്. കോഴിക്കോട് ബീച്ചിലെ നൈനാം പള്ളി ഖത്തീബായി ജോലി ചെയ്യുന്ന ഹനീഫ് ഹുദവി ഏപ്രിലില്‍ നടക്കുന്ന എല്‍.എല്‍.ബി ബിരുദ ദാന ചടങ്ങിന് ശേഷം ഇപ്പോഴുള്ള ജോലിക്കൊപ്പം തന്നെ അഡ്വക്കേറ്റായി പ്രാക്ടീസ് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. (www.kasargodvartha.com)
ഹനീഫ് ഹുദവിയുടെ പിതാവ് മക്കള്‍ക്കെല്ലാം ഉന്നതവിദ്യാഭ്യാസമാണ് നല്‍കിയത്. ഹനീഫ് ഹുദവിയുടെ സഹോദരന്മാരില്‍ നാലു പേര്‍ എഞ്ചിനീയര്‍മാരാണ്. ഇളയ സഹോദരന്‍ എം.ഐ.സിയില്‍ വിദ്യാര്‍ത്ഥിയാണ്. സിവില്‍ സര്‍വീസ് കോച്ചിംഗിനു വേണ്ടി ട്രെന്‍ഡ്‌സ് എന്ന പേരില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന 'സ്‌റ്റെപി' ലേക്കും ഇളയ സഹോദരന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയെഴുതിയാണ് ഹനീഫ് ഹുദവി ലോകോളജില്‍ പ്രവേശനം നേടിയത്. ഹനീഫ് ഹുദവിയെ കൂടാതെ ദാറുല്‍ ഹുദയിലെ സഹപാഠിയായ തൃശൂര്‍ സ്വദേശി ഫൈസലും തൃശൂര്‍ ലോകോളജില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട്. ദാറുല്‍ഹുദയിലെ വിദ്യാര്‍ത്ഥികളില്‍ ആദ്യമായാണ് ഈ രണ്ടുപേരും നിയമ ബിരുദം നേടുന്നത്.
ഹനീഫ് ഹുദവിയുടെ വിജയത്തില്‍ എം.ഐ.സി പ്രസിഡണ്ട് ത്വാഖ അഹ് മദ് മൗലവി, ജന. സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മറ്റു ഭാരവാഹികള്‍ എന്നിവരും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര തുടങ്ങിയവര്‍ അഭിനന്ദനവും ആശംസകളും നേര്‍ന്നു.

Keywords : Kasaragod, Kerala, College, Winner, MIC, Student, Education, Haneef Hudavi Delampady, Law College, LLB.