അവാര്‍ഡുകള്‍ വിതരണം ചെയ്തു
Aug 16, 2017, 16:35 IST
ബോവിക്കാനം: (www.kasargodvartha.com 16.08.2017) മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുളിയാര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് കൊടുക്കുന്ന സ്‌കൊളാസ്റ്റിക് അവാര്‍ഡ് വിതരണം ചെയ്തു. ബോവിക്കാനം ബി എ ആര്‍ എച്ച് എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരനും ദേശീയ അവാര്‍ഡ് ജേതാവുമായ ഡോ. ആര്‍ സി കരിപ്പത്ത് ഉദ്ഘാടനം ചെയ്തു.
കാരുണ്യപ്രവര്‍ത്തനത്തിന്റെ നിറകുടമാണ് മുളിയാര്‍ കൂട്ടായ്മയെന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടായ്മ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും കരിപ്പത്ത് പറഞ്ഞു. ഏറ്റവും നന്നായി പഠിക്കുന്നതിനൊപ്പം നാടിന്റെ നന്മകള്‍ നിലനിര്‍ത്താനും നമ്മള്‍ പഠിക്കണം. ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന വിദ്യാര്‍ത്ഥി ഏറ്റവും നല്ല മനുഷ്യനാകണമെന്നും കരിപ്പത്ത് പറഞ്ഞു.
യോഗത്തില്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ രാഘവന്‍ ബെള്ളിപ്പാടി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മെജോ ജോസഫ്, ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ മാസ്റ്റര്‍, പുഞ്ചിരി ക്ലബ്ബ് ട്രഷറര്‍ ബി സി കുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അവാര്‍ഡിന് അര്‍ഹരായ മഹേഷ് എം, അജിത്ത് ഗോപാല്‍, എ കെ പി രമേശ്, ശ്രീനിധി എസ്, ശരണ്യ രാജന്‍, നിധീഷ് സഞ്ജയന്‍ എന്നിവര്‍ക്കുള്ള ഉപഹാരം ഡോക്ടര്‍ ആര്‍ സി കരിപ്പത്ത് വിതരണം ചെയ്തു. കൂട്ടായ്മയുടെ ചികിത്സാ സഹായം മുളിയാര്‍ നരിക്കോലിലെ രമയ്ക്ക് ഡോക്ടര്‍ കരിപ്പത്ത് നല്‍കി.
സഹായം നല്‍കിയ മുളിയാര്‍ കൂട്ടായ്മയെ എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്ന് പായസവിതരണവും ഉണ്ടായിരുന്നു. ചടങ്ങിന് കൂട്ടായ്മ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ ബി സി സ്വാഗതവും സുനില്‍ കര്‍മംതോടി നന്ദിയും പറഞ്ഞു. കൂട്ടായ്മ അംഗങ്ങളായ ചന്ദ്രന്‍ കൈലാസം, മണികണ്ഠന്‍ ബേപ്പ്, രാഘവന്‍ മുണ്ടക്കൈ, ബാലചന്ദ്രന്‍ പാണൂര്‍, പ്രതീഷ് പാണൂര്‍, സുജിത്ത് ബേപ്പ്, മധു കോട്ടൂര്‍, പ്രവീണ്‍ കോട്ടൂര്‍, ഗിരീഷ് മുണ്ടകൈ, രവി ബലാലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bovikanam, Award, School, Students, Education, Programme, Inauguration, Muliyar Kootayma.