അധ്യാപക പരിചയവും രീതികളും പഠനം മധുരതരമാക്കും: ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്
Jul 26, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/07/2016) പഠിപ്പിക്കുന്നതിലെ അധ്യാപകരുടെ മികച്ച രീതിയും പരിചയവും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മധുരതരമാക്കാന്‍ ഏറെ സഹായകമാകുന്നുവെന്ന് മാധ്യമ പ്രസ്ഥാനമായ തിരുവനന്തപുരം 'സിഗ്‌നിസ്' അധ്യക്ഷനും ദേശീയ പരിശീലകനുമായ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകരും സാധ്യതകളും എന്ന വിഷയാവതരണവും നടത്തി. മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, അധ്യാപകരായ പി യു സുമതി, എം റഫീഖ്, സില്‍വിയ കോശി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ ഏഴാം തരം വരെയുള്ള 50 അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Keywords : Trikaripure, Teachers, Class, Inauguration, Education.