സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി
Feb 2, 2018, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ അറസ്റ്റു ചെയ്തതായി നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മധൂര്‍ പട്‌ളയിലെ കുഞ്ചാര്‍ കോട്ടക്കണ്ണിയില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍, ഐ ജി ദിനേശ് കശ്യപ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ജനുവരി 19 ന് ഉച്ചയോടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശ പ്രകാരം അന്വേഷണച്ചുമതല ഡിവൈഎസ്പിയെ ഏല്‍പിക്കുകയുമായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഘാതകരെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞത്. വാടകയ്ക്ക് ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ചെത്തിയ സംഘം സുബൈദയെ സമീപിക്കുകയും തനിച്ചു താമസിക്കുകയാണെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. സുബൈദ ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയ നാരങ്ങ വെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്താനുള്ള വഴികള്‍ തെളിഞ്ഞത്. കൊലപാതകത്തിനു ശേഷം അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങളുമായാണ് സംഘം സ്ഥലം വിട്ടത്. ഘാതകര്‍ സഞ്ചരിച്ച രണ്ട് കാറുകളും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ബേക്കല്‍ എസ് ഐ വിപിന്‍, എ എസ് ഐ മധുമദനന്‍, എസ് ഐമാരായ ഫിലിപ്പ് തോമസ്, ദിനേശന്‍, ജയരാജന്‍, നാരായണന്‍, ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍, മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍, അബൂബക്കര്‍, സുരേഷ്, ശിവകുമാര്‍, ശ്രീജിത്ത്, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, ദീപക്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related News:
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു
സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?
സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, arrest, Murder-case, Murder, Crime, Zubaida murder case; 2 accused arrested
< !- START disable copy paste -->