Arrest | 7 വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കർണാടകയിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ
● യുവമോർച്ച നേതാവ് ദേവു നായിക് ആണ് അറസ്റ്റിലായത്
● ബെല്ലാരി സിരിഗേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
● പോക്സോ വകുപ്പുകൾ ചുമത്തി
മംഗ്ളുറു: (KasargodVartha) ഏഴ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവമോർച്ച നേതാവ് ദേവു നായിക്കിനെ (31) ബല്ലാരി സിരിഗേരി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ബെല്ലാരി ജില്ലയിലെ സിരഗുപ്പ താലൂക്ക് സ്വദേശിയായ നായിക് വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പെൺകുട്ടി കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. കൃത്യം നടത്തുന്നതിന് നായിക്കിനെ ഒരു സ്ത്രീ സഹായിച്ചതായും ആരോപണമുണ്ട്.
സംസ്ഥാനത്തെയും ദേശീയ തലത്തിലെയും നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ നായിക് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ ഇയാൾ സജീവമായി ശ്രമിച്ചിരുന്നതായും വിവരങ്ങളുണ്ട്.
A Yuva Morcha leader has been arrested in Karnataka for raping a 7-year-old girl. Ballari Sirigeri police arrested Devu Naik following a complaint from the girl's parents.
Hashtags in English for Social Shares:
#Karnataka #YuvaMorcha #Arrest #Crime #POCSO #ChildAbuse