കാറിലുണ്ടായിരുന്ന യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചതായി പരാതി; അക്രമം നടന്നത് കറന്തക്കാട്ട് വെച്ച്, മര്‍ദനത്തിനിരയായത് മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന യുവാക്കള്‍
May 27, 2019, 14:09 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2019) കാറിലുണ്ടായിരുന്ന യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചതായി പരാതി. കറന്തക്കാട് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്റഫിന്റെ മകന് സി എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന് അനസ് (21) എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റ ഫായിസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ രണ്ടംഗ സംഘം കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിക്കുകയും, ഈ സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്നും യുവാക്കള്‍ പരാതിപ്പെട്ടു.
അക്രമിസംഘത്തിന്റെ കൈയ്യില്‍ നിന്നും കുതറിയോടിയ യുവാക്കള്‍ കാര്യങ്ങള്‍ അതുവഴി വന്ന മറ്റു യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ അക്രമിസംഘം കടന്നുകളഞ്ഞു. തുടര്‍ന്നാണ് മുഖത്ത് പരിക്കേറ്റ ഫായിസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസിന്റെ പട്രോളിംഗ് കാര്യക്ഷമമാവാത്തതാണ് ഇത്തരം അക്രമങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Karandakkad, General-hospital, Injured, Kanhangad, Youths attacked by 2
< !- START disable copy paste -->