ഒരു വര്‍ഷം മുമ്പ് കാര്‍ വില്‍പന നടത്തി; കാപ്പ കേസില്‍ അറസ്റ്റിലായ യുവാവ് ഒരു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങി കത്തികാട്ടി ഭീഷണിപ്പെടുത്തി കാര്‍ കൈക്കലാക്കി, ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു
Sep 25, 2019, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2019) ഒരു വര്‍ഷം മുമ്പ് കാര്‍ വില്‍പന നടത്തുകയും പിന്നീട് ഒരു വര്‍ഷത്തിനു ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി കാര്‍ കൈക്കലാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാപ്പ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ചട്ടഞ്ചാലിലെ ആബിദ് ബെണ്ടിച്ചാല്‍ (45), ഭാര്യ തളങ്കര കെ കെ പുറത്തെ ആഇശത്ത് അഫീദ (32) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കീഴൂര്‍ പടിഞ്ഞാര്‍ ഹൗസിലെ കെ എസ് അബ്ദുല്‍ ജാഷിറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2018 ജൂണ്‍ 18നാണ് ആബിദും ഭാര്യയും ചേര്‍ന്ന് കെ എല്‍ 14 ആര്‍ 3226 ഡെസ്റ്റര്‍ കാര്‍ അഞ്ചു ലക്ഷം രൂപയ്ക്ക് ജാഷിറിന് വില്‍പന നടത്തിയത്. നിരവധി കേസില്‍ പ്രതിയായതിനാല്‍ പിന്നീട് ആബിദിനെ വിദ്യാനഗര്‍ പോലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടക്കുകയായിരുന്നു. ജയില്‍ മോചിതനായ ശേഷം പുറത്തിറങ്ങിയ ആബിദ് 2019 സെപ്തംബര്‍ മൂന്നിന് രാത്രി എട്ടു മണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാര്‍ കവര്‍ച്ച ചെയ്തുവെന്ന പരാതിയിലാണ് ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി സെക്ഷന്‍ 379, 420, 506 (രണ്ട്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Police, Crime, Cheating, Youth threatening Car owner; Case registered
< !- START disable copy paste -->