ഉപ്പളയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
Apr 13, 2019, 16:15 IST
ഉപ്പള: (www.kasargodvartha.com 13.04.2019) ഉപ്പളയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മണിമുണ്ടെയിലെ അബു (35)വിനാണ് കഴുത്തിനും കവിളിനും വെട്ടേറ്റത്. വാക്ക് തര്‍ക്കത്തിനിടെയാണ് യുവാവിന് വെട്ടേറ്റതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മണിമുണ്ടെയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, മണിമുണ്ട, റെയില്‍വേ സ്റ്റേഷന് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നതെന്നാണ് പരാതി. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും ജനങ്ങള്‍ക്ക് ഭയമാണ്. ഏതുനിമിഷവും അക്രമമുണ്ടാകുമെന്ന ഭയമാണ് എല്ലാവര്ക്കും.
അടിക്കടിയുണ്ടാകുന്ന അക്രമത്തില്‍ ഉപ്പളയിലെയും പരിസരത്തെയും ജനങ്ങള്‍ ആശങ്കയിലാണ്. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ പോലീസ് സ്വീകരിക്കാത്തതാണ് ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജനങ്ങള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Stabbed, Top-Headlines, Crime, Youth stabbed in Uppala
< !- START disable copy paste -->