ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റ് ഗുരുതരം; അക്രമിച്ചത് സുഹൃത്ത്; വയറിനും കാലിനും നാല് വെട്ടുകള്‍
Dec 17, 2019, 02:02 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2019) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റ് ഗുരുതരം. അക്രമിച്ചത് സുഹൃത്തെന്ന് വെട്ടേറ്റ യുവാവ് പോലീസിനോട് വെളിപ്പെടുത്തി. അടുക്കത്ത്ബയല്‍ ഗുഡ്‌ഡെടെമ്പിള്‍ റോഡില്‍ തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
ഗുഡ്‌ഡെടെമ്പിള്‍ റോഡിലെ ഗോപാലന്റെ മകന്‍ അശോകനാണ് (28) വെട്ടേറ്റത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് സന്ദുവാണ് വെട്ടിയത് എന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയവര്‍ റോഡില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന യുവാവിനെയാണ് കണ്ടത്.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. വയറിന് രണ്ടും ഇടത് കാലിന് രണ്ടും അടക്കം നാല് വെട്ടുകളാണ് യുവാവിന് ഏറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kasaragod, Crime, Top-Headlines, News, Police, Stabbed, Injured, Hospital.