തട്ടുദോശ കിട്ടാന്‍ വൈകിയതോടെ തോക്ക് പുറത്തെടുത്തു; വിവരമറിഞ്ഞ് പോലീസെത്തിയതോടെ രണ്ടു പേര്‍ ഓടിമറഞ്ഞു, കളിത്തോക്കുമായി 'അധോലോക നായകന്‍' ചമഞ്ഞ യുവാവ് പിടിയില്‍
Aug 25, 2019, 11:29 IST
വൈറ്റില: (www.kasargodvartha.com 25.08.2019) തട്ടുദോശ കിട്ടാന്‍ വൈകിയതോടെ തോക്ക് പുറത്തെടുത്തു. കളിത്തോക്കുമായി 'അധോലോക നായകന്‍' ചമഞ്ഞ യുവാവിനെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സുനിലിനെ (40) യാണ് മരട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി വൈറ്റില ഹബ്ബിനു സമീപമാണ് സംഭവം. തോക്കുയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സുനിലിന്റെ അടുക്കല്‍ പേടിച്ച് ആരും അടുത്തിരുന്നില്ല. പോലീസെത്തി കീഴ്‌പെടുത്തി തോക്ക് കൈവശപ്പെടുത്തി പരിശോധിച്ചപ്പോഴാണ് കളിത്തോക്കാണെന്ന് മനസിലായത്.
മദ്യലഹരിയിലായിരുന്നു യുവാവ്. പോലീസെത്തിയതോടെ ഇയാളുടെ സുഹൃത്തുക്കള്‍ ഓടിമറയുകയായിരുന്നു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ് എച്ച് സി വിനോദ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Crime, Youth held with Fake gun
< !- START disable copy paste -->