Accident | സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്
● കൗപ് മൂളൂർ മംഗൽപേട്ടയിൽ ദേശീയപാത 66-ൽ ആയിരുന്നു അപകടം.
● കൗപ് സ്വദേശി പ്രതീഷ് പ്രസാദാണ് മരിച്ചത്.
● നിഹാൽ വിൽസണിന് ഗുരുതരമായി പരിക്കേറ്റു.
മംഗ്ളുറു: (KasargodVartha) കൗപ് മൂളൂർ മംഗൽപേട്ടയിൽ ദേശീയ പാത 66-ൽ അജ്ഞാത വാഹനം സ്കൂട്ടറിലിടിച്ച് യാത്രികന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രികനായ കൗപ് സ്വദേശി പ്രതീഷ് പ്രസാദ് (21) ആണ് മരിച്ചത്. പിന്നിലിരുന്ന സഹയാത്രികൻ നിഹാൽ വിൽസണിന് ഗുരുതരമായി പരിക്കേറ്റു.
കൗപിൽ നിന്നും പടുബിദ്രിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതീഷ് പ്രസാദ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നിഹാലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ മരിച്ച പ്രതീഷ് പ്രസാദ് കൗപിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഭക്തപ്രസാദിന്റെയും ഉഷ ഭക്തപ്രസാദിന്റെയും മകനാണ്. സംഭവത്തിൽ കൗപ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A young man died in a hit-and-run accident on National Highway 66 in Kaup. His companion was seriously injured. The deceased has been identified as Pratheesh Prasad. Kaup police have registered a case and started an investigation.
#RoadAccident #Kaup #HitAndRun #Tragedy #News #Investigation