ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്ത് 12 ഓളം കമ്പനികള്‍ക്ക് പണം നല്‍കാതെ മുങ്ങിയ യുവാവിനെ തേടി ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച് രക്ഷപ്പെടാന്‍ ശ്രമം; യുവാവിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പിച്ചു
Feb 5, 2020, 20:35 IST
കാസര്‍കോട്: (www.kasargodvartha.com 05.02.2020) ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്ത് 12 ഓളം കമ്പനികള്‍ക്ക് നാല് ലക്ഷത്തോളം രൂപ നല്‍കാതെ മുങ്ങിയ യുവാവിനെ തേടി ബസുടമകള്‍ ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പിച്ചു. കുണ്ടംകുഴി സ്വദേശിയായ 28കാരനെയാണ് പോലീസിലേല്‍പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ കാസര്‍കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ വെച്ചാണ് സംഭവം.
സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ടൂറിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങുകയും ബസുടമകള്‍ക്ക് ഇത് ഏല്‍പിക്കാതെ തട്ടിപ്പ് നടത്തുകയുമാണ് യുവാവിന്റെ രീതിയെന്ന് ബസുടമകളും പോലീസും പറഞ്ഞു. 12 ഓളം ടൂറിസ്റ്റ് ബസ് കമ്പനികള്‍ക്കായി ലക്ഷങ്ങളാണ് യുവാവ് നല്‍കാനുള്ളത്. യുവാവിനെ തേടി ടൂറിസ്റ്റ് ബസുടമകള്‍ സംഘടിച്ച് യുവാവിന്റെ കുണ്ടംകുഴിയിലെ വീട്ടിലേക്ക് പോയപ്പോള്‍ കാസര്‍കോട് തന്നെയാണുള്ളതെന്നാണ് അറിയിച്ചത്. യുവാവ് തങ്ങാറുള്ള ലോഡ്ജില്‍ എത്തിയപ്പോഴാണ് ടൂറിസ്റ്റ് ബസുടമകളുടെ മുഖത്ത് സ്‌പ്രേയടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
അതേസമയം യുവാവ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും നല്‍കിവന്നിരുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. യുവാവിപ്പോള്‍ കാസര്‍കോട് ടൗണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Police, Crime, Bus-owners, Bus, complaint, school, Youth cheating tourist bus owners handed over to police
< !- START disable copy paste -->