Youth arrested | ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാപ കേസില്‍ പ്രതി അറസ്റ്റില്‍
Aug 26, 2022, 18:48 IST
വിദ്യാനഗര്‍: (www.kasargodvartha.com) കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്ലീന്‍ കാസര്‍കോട് ഓപറേഷനിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എ അബ്ദുല്‍ അശ്ഫാഖി (38) നെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പിച്ചത്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറ് കേസുകളില്‍ പ്രതിയാണ് അശ്ഫാഖ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ തടങ്കലില്‍ പാര്‍പിക്കാന്‍ ഉത്തരവിട്ടത്. വിദ്യാനഗര്‍ എസ്‌ഐ കെ പ്രശാന്ത് ആണ് പ്രതിയെ പിടികൂടി ഉത്തരവ് നടപ്പിലാക്കിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Police, Arrested, Accused, Central Jail, Youth charged with KAAPA and arrested.
< !- START disable copy paste -->