ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദനത്തില്‍ ചെവിയുടെ കര്‍ണപുടം തകര്‍ന്ന് യുവാവ് ആശുപത്രിയില്‍
Mar 10, 2020, 12:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.03.2020) ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദനത്തില്‍ ചെവിയുടെ കര്‍ണപുടം തകര്‍ന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിച്ചാല്‍ ചെറുപനത്തടിയിലെ പരേതനായ എസ്തപ്പാന്റെ മകന്‍ സ്റ്റാലിനാ (25)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ സ്റ്റാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സംഭവം. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ 108 ആമ്പുലന്‍സ് ഡ്രൈവര്‍ പ്രാന്തര്‍ കാവിലെ ജ്യോതിഷ് ആണ് അക്രമിച്ചതെന്ന് സ്റ്റാലിന്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തി എന്നാരോപിച്ചായിരുന്നു ജ്യോതിഷ് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിച്ചതെന്ന് സ്റ്റാലിന്‍ പരാതിപ്പെട്ടു. തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാലിന്റെ മാതാവ് ആലീസിനും മര്‍ദനമേറ്റതായി പരാതിയുണ്ട്.
Keywords: Kanhangad, news, kasaragod, Youth, Attack, hospital, Crime, complaint, Injured, Youth attacked by Ambulance Driver < !- START disable copy paste -->