ബാറില്‍ നിന്ന് പണം കാണാതായതിന് യുവാവിനെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
Dec 5, 2017, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2017) ബാറില്‍ നിന്ന് പണം കാണാതായതിന് യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാടി കടമ്പള ഹൗസിലെ സുകുമാരന്റെ (32) പരാതിയില്‍ എതിര്‍ത്തോട്ടെ രമേശനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ നിന്നും പണം കാണാതായതിനെ ചൊല്ലി രമേശന്റെ നേതൃത്വത്തിലുള്ള സംഘം ബാറിനു പുറത്തു വെച്ച് മര്‍ദിക്കുകയും കല്ല് കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് സുകുമാരന്റെ പരാതി.
Keywords: Kasaragod, Kerala, news, case, Police, complaint, Youth assaulted; case against 3