Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
Jun 5, 2023, 10:16 IST
കാസർകോട്: (www.kasargodvartha.com) സ്‌കൂടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാജഹാൻ (30) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ്ഐ വിഷ്‌ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്കിടെയാണ് ആറര ഗ്രാം എംഡിഎംഎയുമായി കാസർകോട് നഗരത്തിനടുത്ത് നിന്ന് യുവാവിനെ പിടികൂടിയത്.
ഇയാൾ നേരത്തെയും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓപറേഷൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൊലീസ് ലഹരിമരുന്ന് വേട്ട ശക്തമാക്കിയിരിക്കുകയാണ്.
Keywords: News, Kasaragod, Kerala, Crime, Arrest, MDMA, Police, Remand, Youth arrested with MDMA.
< !- START disable copy paste -->