Arrest | ഉദുമയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
● വാഹന പരിശോധനയ്ക്കിടെയാണ് 0.730 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
● കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പ്രതി.
● നാട്ടുകാർ സംഭവം അറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.
● പോലീസ് കൂടുതൽ ചോദ്യം ചെയ്യും, തുടർ നടപടികൾ ഉണ്ടാകും.
ബേക്കൽ: (KasargodVartha) ഉദുമയിൽ എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി.എ. ആഷിഖിനെയാണ് ബേക്കൽ പൊലീസും ഡാൻസാഫ് (District Anti-Narcotics Special Action Force) അംഗങ്ങളും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് ഉദുമയിൽ ബേക്കൽ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ആഷിഖ് പിടിയിലായത്. കെ.എൽ. 14 എ സി 5577 എന്ന നമ്പറിലുള്ള കാറിൽ കാസർകോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനം പരിശോധിച്ചപ്പോൾ പോലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആഷിഖിൻ്റെ പക്കൽ നിന്നും 0.730 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പ്രദേശവാസികളും സമീപത്തെ വ്യാപാരികളും ടാക്സി ജീവനക്കാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രകോപിതരായ ആൾകൂട്ടം പോലീസ് പിടിയിലായ പ്രതിക്കെതിരെ രോഷം പ്രകടിപ്പിച്ചു. ബേക്കൽ എസ്.ഐ.മാരായ സാവ്യ സച്ചി, മനോജ് കൊട്രച്ചാൽ, പൊലീസുദ്യോഗസ്ഥരായ പ്രസാദ് വടക്കേ മടത്തിൽ, സുനേഷ്, വിജേഷ്, ഡാൻസാഫ് എസ്.ഐ. അബൂബക്കർ, അംഗങ്ങളായ നികേഷ്, നിഖിൽ, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
A youth named P.A. Ashiq was arrested in Uduma, Kasaragod, by Bekal Police and DANSAF with 0.730 milligrams of the synthetic drug MDMA during a vehicle inspection on Saturday evening. Locals gathered at the scene and expressed their anger towards the arrested individual. Police have stated that further interrogation will be conducted, and subsequent legal actions will be taken.
#Uduma #MDMA #DrugArrest #Kasaragod #BekalPolice #DANSAF