നഗരത്തില്‍ പരാക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍; കഞ്ചാവ് കണ്ടെടുത്തു
Nov 16, 2018, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.11.2018) കഞ്ചാവ്- മദ്യലഹരിയില്‍ പരാക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. മഞ്ചേശ്വരത്തെ സാദിഖിനെ (28)യാണ് മഞ്ചേശ്വരം എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ഹൊസങ്കടിയിലാണ് സംഭവം.
കഞ്ചാവ്- മദ്യലഹരിയില്‍ സ്‌കൂട്ടറിലെത്തിയ സാദിഖ് അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ കടന്നു പോകാന്‍ കാത്തുനില്‍ക്കാതെ ഓട്ടോറിക്ഷയിലിടിച്ച് പരാക്രമം കാട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി സ്ഥലങ്ങളില്‍ കഞ്ചാവ്- ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. യുവാക്കള്‍ കഞ്ചാവ് ലഹരിയിലെത്തി പരാക്രമവും ഭീഷണിയും തുടരുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഞ്ചാവ്- ലഹരി മാഫിയക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Ganja, Crime, Youth arrested with Ganja
< !- START disable copy paste -->