യുവതിക്ക് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ പീഡനം, ഇരയാക്കിയത് തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി, പ്രതി അറസ്റ്റില്‍, അറസ്റ്റിലായത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ്
Jan 5, 2019, 10:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.01.2019) സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങളോളം പീഡനത്തിനിരയാക്കിയ യുവാവിനെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. കാടങ്കോട്ടെ മുത്തലിബിനെ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് ആലുവയിലെത്തിയത്.
ആലുവയില്‍ വിസ കച്ചവടവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ രണ്ടാം ഭര്‍ത്താവുമായി മുത്തലിബ് പരിചയത്തിലായത്. ഇതിനിടയില്‍ ഒരു വഞ്ചനാ കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലായതിനു ശേഷമാണ് മുത്തലിബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെയും കുട്ടിയെയും തന്റെ താമസസ്ഥലത്തു കൊണ്ടുവന്ന് പാര്‍പ്പിച്ചത്. ഇതിനിടയിലാണ് ഇയാള്‍ പലവട്ടം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഭര്‍ത്താവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതിയെ മോചിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Cheruvathur, Youth arrested for molesting woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Cheruvathur, Youth arrested for molesting woman
< !- START disable copy paste -->