സുഹൃത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് കയര്‍ത്തു; ഒടുവില്‍ അറസ്റ്റിലായി
Feb 9, 2018, 16:49 IST
കാസര്‍കോട്: (www.kasargodvartha.com 09.02.2018) സുഹൃത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് കയര്‍ത്തു. യുവാവിനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. ചൗക്കി കാവുഗോളിയിലെ കെ. ഉമേശനെ (46) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഉമേശന്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ജി.ഡി ചാര്‍ജ്ജിലുണ്ടായിരുന്ന പോലീസുകാരോട് കയര്‍ത്ത് സംസാരിക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഉമേശനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Friend, Youth, Top-Headlines, arrest, Crime, Police, Youth arrested for disturbing police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Friend, Youth, Top-Headlines, arrest, Crime, Police, Youth arrested for disturbing police