city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.03.2020) ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം കടമ്പാര്‍ ഗാന്ധി നഗറിലെ മുഹമ്മദ് ഇഖ്ബാലിനെ (29)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ എസ് ഐ ഷേഖ് റസാഖ്, ജോണ്‍സി പി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

2019 ഓഗസ്റ്റ് 29ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മണപ്പുറം ഫൈനാന്‍സിലാണ് 60 ഗ്രാം മുക്കുവളകള്‍ പണയംവെച്ച് പണം കൈപറ്റിയത്. തുടര്‍ന്ന് പണം തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വളകള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച യുവാവ് അറസ്റ്റില്‍

Keywords: Kasaragod, News, Kerala, Cheating, Finance, Youth, arrest, Police, Crime, complaint, Youth arrested for cheating finance < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia