ചാരായ വിൽപന നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Jun 17, 2021, 19:30 IST
കാസർകോട്: (www.kasargodvartha.com 17.06.2021) ചാരായ വിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സഞ്ജീവ് കുമാർ എന്ന സഞ്ജയ് (26) ആണ് പിടിയിലായത്.
ഈ മാസം 15 ന് അട്ക്കത്ത് ബയലിൽ പരിശോധനയ്‌ക്കെത്തിയ ഷിൽജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തെ സഞ്ജയ് വടിവാളുമായി ആക്രമിച്ചെന്നാണ് പരാതി. എസ് ഐ ഷാജു, എ എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Keywords: Kerala, Kasaragod, News, Liquor, Police, Arrest, Case, Police-station, Excise, Crime, Youth arrested for assaulting excise team on information that liquor was being sold.
< !- START disable copy paste -->