city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ

Photo: Arranged

● കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
● വിദ്യാനഗർ പൊലീസാണ് പിടികൂടിയത്.
● കേസിൽ വിചാരണ നടക്കുകയാണ്.

കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതിയെ പിടികൂടി. പശ്ചിമബംഗാൾ കൃഷ്ണപുരി സ്വദേശി മുഹമ്മദ്‌ മണ്ഡൽ (25) ആണ്‌ അറസ്റ്റിലായത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിൽ വിചാരണ നടക്കവെയാണ്‌ ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയും പിന്നീട് ഒളിവിൽ പോവുകയും ചെയ്തത്‌. തുടർന്ന്‌ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു.

യുവാവിനെ കോടതിയിൽ ഹാജരാക്കി. വിദ്യാനഗർ എസ്‌ഐ ഉമേഷ്‌, എസ്‌സിപിഒമാരായ സുകുമാരൻ, വാഹിദീൻ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.

A man who was on the run after being released on bail in a case of assault of a minor girl has been arrested by the police. The accused is a native of West Bengal. The incident occurred in 2022. The accused will be produced in court.

#lassault #minorgirl #arrest #kasaragod #kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub