Youth arrested | കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നിരവധി മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍
Dec 15, 2022, 13:18 IST
കാസര്‍കോട്: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നിരവധി മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് കബീറിനെ (26) ആണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
യുവാവില്‍ നിന്ന് 2.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്ന് മാന്യയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതിയാണ് കബീറെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇക്കഴിഞ്ഞ മെയ് മാസം കാസര്‍കോട് ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
റിമാന്‍ഡിലായിരിക്കെ ജൂലൈ 13ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ വിദ്യാനഗറിലെ ഹോടെലിന് മുന്നില്‍ സുരക്ഷാ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ട് കബീര്‍ രക്ഷപ്പെട്ടിരുന്നു. രണ്ട് ദിവസം കഴിഞ്ഞു ഇയാളെ പൊലീസ് പൊക്കുകയായിരുന്നു. പിന്നീട് ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Accused, Police, Youth arrested again with MDMA. < !- START disable copy paste -->