Found Dead | യുവാവിനെയും സുഹൃത്തായ പ്ലസ് ടു വിദ്യാർഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി
Updated: Nov 16, 2024, 19:24 IST
Photo: Arranged
● വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● രാജേഷ് (24), ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
● പൊലീസ് അന്വേഷണം തുടങ്ങി
വെള്ളരിക്കുണ്ട്: (KasargodVartha) യുവാവിനെയും സുഹൃത്തായ വിദ്യാർഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുലിയകുളത്താണ് സംഭവം. പുലിയംകുളം നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (24), എതിർത്തോട് പായാളം കോളനിയിലെ ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
മാലോത്ത് കസബ ഹയര്‍സെകൻഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാർഥിനിയാണ് ലാവണ്യ. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെ രാജേഷിന്റെ വീടിന് സമീപത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർടത്തിനായി മാറ്റി.