അടികൂടിയ സഹോദരങ്ങളെ പിടിച്ചുമാറ്റുന്നതിനിടെ നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റ് യുവാവ് മരിച്ചു
Mar 3, 2020, 10:28 IST
തിരുവനന്തപുരം: (www.kasargodvartha.com 03.03.2020) അടികൂടിയ സഹോദരങ്ങളെ പിടിച്ചുമാറ്റുന്നതിനിടെ നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റ് യുവാവ് മരിച്ചു. ബാലരാമപുരം മുടവൂര്‍പാറ ചാത്തലമ്പാട്ടുകോണം വാറുവിളാകത്ത് വീട്ടില്‍ പ്രഭ-ഗോപന്‍ ദമ്പതികളുടെ മകന്‍ നന്ദു (അച്ചു- 19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ അടികൂടുന്നതുകണ്ട് പിടിച്ചുമാറ്റുന്നതിനിടെ നിലത്തുവീണ് തലയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൈല്‍സ് പണിക്കാരനാണ് നന്ദു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ഗോപന്‍ മൂന്നുമാസം മുമ്പ് ബാലരാമപുരത്ത് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.
Keywords: Kerala, news, Thiruvananthapuram, Top-Headlines, Crime,young man died on the ground with a head injury while blocking his brothers fight