Police Booked | 'ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം'; ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പോക്‌സോ കേസ്
Aug 11, 2022, 20:56 IST
ആദൂര്‍: (www.kasargodvartha.com) സ്റ്റേഷന്‍ പരിധിയിലെ കോളനിയില്‍ അതിക്രമിച്ച് കയറി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പ്രശാന്ത് (37) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് കോളനിയിലെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഫോണ്‍ പിടിച്ചു വാങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. വീട്ടുകാര്‍ തിരിച്ചെത്തിയതോടെ പെണ്‍കുട്ടി സംഭവം പറയുകയും ബന്ധുക്കള്‍ അധ്യാപകരെ വിവരം അറിയിക്കുകയുമായിരുന്നു.
അധ്യാപകര്‍ ഇടപെട്ട് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഭരണകക്ഷി തൊഴിലാളി സംഘടനാ നേതാവ് കൂടിയാണ് പ്രതിയെന്നും നേരത്തെ നടന്ന മറ്റൊരു പീഡന കേസിലും ഇയാള്‍ക്ക് ബന്ധമുള്ളതായും വിവരമുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Assault, Complaint, Molestation-Attempt, Custody, Student, Young man booked in assault case.
< !- START disable copy paste -->