Arrested | കുറ്റിക്കാട്ടില്‍ നിന്ന് വാഷുമായി യുവാവ് അറസ്റ്റില്‍
Feb 26, 2023, 17:10 IST
ബദിയഡുക്ക: (www.kasargodvartha.com) ചാരായം വാറ്റാന്‍ ഉപയോഗിച്ച 125 ലിറ്റര്‍ വാഷുമായി യുവാവിനെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീക്ഷിത് (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചെര്‍ക്കള - മുള്ളേരിയ റോഡിലെ പൂവടുക്ക പ്രദേശത്തെ കുറ്റിക്കാട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ വാഷുമായി യുവാവ് പിടിയിലായത്. ബദിയഡുക്ക എക്‌സൈസ് ഇന്‍സ്പെക്ടര്‍ എച് വിനു, പ്രിവന്റീവ് ഓഫീസര്‍മാരായ അഫ്‌സല്‍, ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Liquor, Badiyadukka, Young man arrested with alcohol.
< !- START disable copy paste -->