Arrested | നഗരത്തിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ജീവനക്കാരെ കബളിപ്പിച്ച് 2 ഐഫോണുമായി മുങ്ങിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍; 'കുടുങ്ങിയത് എറണാകുളത്തും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയപ്പോള്‍'
Aug 26, 2022, 12:31 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലെ മൈജി മൊബൈല്‍ ഫോണ്‍ കടയില്‍ വ്യാജ ചെക് നല്‍കി 1.89 ലക്ഷം രൂപയുടെ രണ്ട് ഐഫോണുകളുമായി മുങ്ങിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ ഇജാസ് അഹ്മദ് (31) ആണ് അറസ്റ്റിലായത്. കാസര്‍കോട്ടെ സംഭവത്തിന് ശേഷം എറണാകുളം ലുലു മോളില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പിടിയിലായതായും തുടര്‍ന്ന് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 29നാണ് സംഭവം നടന്നത്. ജീവനക്കാരെ വിശ്വസിപ്പിക്കാനായി ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ സ്ലിപ് കാണിക്കുകയും രണ്ട് ചെക് നല്‍കുകയും ചെയ്താണ് കാസര്‍കോട്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. രണ്ട് ഐഫോണ്‍ തിരഞ്ഞെടുത്ത ശേഷം ബാങ്ക് അകൗണ്ടില്‍ പണമുണ്ടെന്ന് പറഞ്ഞ് പണം നിക്ഷേപിച്ചതിന്റെ സ്ലിപ് കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ചെക് ലീഫ് നല്‍കുകയും ചെയ്തതോടെയാണ് ഫോണ്‍ കൈമാറിയത്. ജീവനക്കാര്‍ ചെകുമായി ബാങ്കില്‍ എത്തിയപ്പോഴാണ് അകൗണ്ടില്‍ പണമില്ലെന്നും തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായത്', മൈജി മാനേജര്‍ ചൂരിയിലെ സാബിത് ടി എ കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൈജിയിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് എറണാകുളത്ത് നിന്ന് പിടിയിലായത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Police, Investigation, Theft, Robbery, Young Man Arrested For Mobile Phone Theft.
< !- START disable copy paste -->