Death | മര മിൽ ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ
● പാറക്കട്ട സ്വദേശിയായ കൃഷ്ണൻ ആണ് മരിച്ചത്.
● പൊവ്വലിലെ മരം മില്ലിൽ സൂപർവൈസറായിരുന്നു.
● പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
കാസർകോട്: (KasargodVartha) മര മിൽ ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കട്ട ഗോകുൽ നിവാസിലെ പരേതനായ കൊറഗ - കാർത്യായനി ദമ്പതികളുടെ മകൻ കൃഷ്ണൻ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
വീട്ടുകാർ ക്ഷേത്രത്തിൽ പോയി തിരിച്ചുവന്നപ്പോൾ കൃഷ്ണനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പൊവ്വലിലെ മര മില്ലിൽ സൂപർവൈസറായിരുന്നു കൃഷ്ണൻ. മക്കൾ: പ്രജ്വൽ, ഗ്രീഷ്‌മ. സഹോദരി: ലീലാവതി. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക:
സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#Kasargod #Kerala #suicide #tragedy #woodmill #policeinvestigation