Attack | ‘പട്ടാപ്പകൽ കടക്കുള്ളിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി’; 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ; പ്രതി പിടിയിൽ
● യുവതിയുടെ നില ഗുരുതരമാണ്.
● തമിഴ്നാട് സ്വദേശിയായ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
● കട ഒഴിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് സൂചന.
ബേഡകം: (KasargodVartha) യുവതിയെ കടക്കുള്ളിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പൊള്ളലേറ്റ യുവതി സരിത (30)യെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയായ ശ്യാമാമൃതയാണ് സരിതയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബേഡകം മണ്ണടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മണ്ണടുക്കയിൽ സ്റ്റേഷനറി കട നടത്തുകയാണ് സരിത. തൊട്ടടുത്ത് ഫർണിച്ചർ കട നടത്തിയിരുന്ന ശ്യാമാമൃതയാണ് കൃത്യം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഒരു വർഷമായി പ്രതി ഇവിടെ സ്ഥാപനം നടത്തി വരികയായിരുന്നു. സരിതയുടെ കട ഒഴിയാൻ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ സാധനങ്ങളുമായി പോകുന്നതിനിടെ ശ്യാമാമൃത തീ കൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സരിതയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ തടഞ്ഞുവെച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.
In Bedakam, a woman named Saritha (30) was allegedly set on fire inside her stationery shop by a Tamil Nadu native, Shyamamritha, who ran a nearby furniture store. Saritha sustained over 50% burns and is in critical condition. The accused was reportedly upset after Saritha asked her to vacate her shop. Locals rescued Saritha and apprehended the accused, who is now in police custody.
#PetrolAttack #AttemptedMurder #Bedakam #KeralaCrime #ViolenceAgainstWomen #Arrested