city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | 'ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവിന്റെ മരണം': മലയോരത്തെ ഞെട്ടിച്ചു; പതിവ് മദ്യപാനവും തര്‍ക്കവും കാരണമായി; ഗൃഹനാഥ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) മധ്യവയസ്‌കന്‍ വീടിന് സമീപത്ത് വെട്ടേറ്റ് മരിച്ചത് മലയോരത്തെ ഞെട്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ബാബു (54) വാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ സീമന്തിനിക്കെതിരെ രാജപുരം പൊലീസ് കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

Investigation | 'ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവിന്റെ മരണം': മലയോരത്തെ ഞെട്ടിച്ചു; പതിവ് മദ്യപാനവും തര്‍ക്കവും കാരണമായി; ഗൃഹനാഥ അറസ്റ്റില്‍

പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകുന്നേരം ബാബു മദ്യലഹരിയില്‍ സീമന്തിനിയുമായി കലഹിച്ചിരുന്നു. പ്രകോപിതയായ സീമന്തിനി വാക്കത്തി കൊണ്ട് ബാബുവിനെ വെട്ടുകയാണുണ്ടായത്. തലയ്ക്കും, കാലിനും ആഴത്തില്‍ വെട്ടേറ്റ് മരണം സംഭവിക്കുകയായിരുന്നു. സീമന്തിനിയുടെ ശരീരത്തിലും മുറിവുകളുണ്ട്'.

Investigation | 'ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവിന്റെ മരണം': മലയോരത്തെ ഞെട്ടിച്ചു; പതിവ് മദ്യപാനവും തര്‍ക്കവും കാരണമായി; ഗൃഹനാഥ അറസ്റ്റില്‍

രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കണ്ണൂരിലുള്ള പരിയാരം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയായ രണ്ടു മക്കളുണ്ട്. രാജപുരം ഇന്‍സ്പെക്ടര്‍ വി കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.

Keywords: Woman, Man, Custody, Investigation, Arrest, Kanhangad, Police, Case, Dead Body, Crime, Kasaragod, Woman Kills Man; taken into custody.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia