ഇടുക്കിയില്‍ 6 വയസുകാരിയായ മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്തു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കി: (www.kasargodvartha.com 04.12.2020) ഇടുക്കിയില്‍ ആറ് വയസുകാരിയായ മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) ആണ് അറസ്റ്റിലായത്.
രാജലക്ഷ്മി പത്ത് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജയ്‌ക്കൊപ്പം വരികയായിരുന്നു. ഇവര്‍ക്ക് ആറു വയസുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി രാത്രി പത്ത് മണിയോടെയാണ് സംഭവം. രാജലക്ഷ്മിയുടെ മേല്‍ സംശയം ഉണ്ടായിരുന്ന രാജന്‍ തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടില്‍ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു.
ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതായും പിടിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് രാജന്റെ അമ്മ അയല്‍ വീടുകളില്‍ അറിയിച്ചു. എന്നാല്‍ ദിവസങ്ങളായി തര്‍ക്കം പതിവായതിനാല്‍ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോള്‍ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവ ശേഷം ഓടിയൊളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്കയായിരുന്നു.
Keywords: Idukki, news, Kerala, Killed, Crime, Woman, arrest, Top-Headlines, Police, husband, wife, Woman killed in Idukki