Kozhikode Lodge | ഭർത്താവിൻ്റെ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായി യുവതിയുടെ പരാതി; പൊലീസ് കേസെടുത്തു
● കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്
● 2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● കേസ് കോഴിക്കോട് ടൗൺ പൊലീസിന് കൈമാറും.
കാസർകോട്: (KasargodVartha) ഭർത്താവിൻ്റെ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെതിരെയാണ് കേസെടുത്തത്.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 25 കാരിയായ യുവതിയാണ് പരാതി നൽകിയത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തിനുശേഷം ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും വരാൻ നിർബന്ധിച്ചുവെന്ന് കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടർ അന്വേഷണത്തിനായി കേസ് കോഴിക്കോട് ടൗൺ പൊലീസിന് കൈമാറും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A woman from Kasaragod has filed a complaint with the women's police stating that her husband's friend deceived her, took her to a lodge in Kozhikode, and abused her. Kasaragod police have registered a case against the youth and initiated an investigation. The incident reportedly occurred in December 2024. As the incident took place under the Kozhikode Town police station limits, the case will be transferred for further investigation.
#Abuse, #Kozhikode, #CrimeAgainstWomen, #KasaragodPolice, #KeralaPolice, #JusticeForVictims