ജോലി കഴിഞ്ഞ് സ്‌കൂടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയ്ക്ക് മക്കളുടെ മുന്നില്‍വച്ച് വെട്ടേറ്റു
തൃശൂര്‍: (www.kasargodvartha.com 18.03.2022) സ്‌കൂടറില്‍ മക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 30 കാരിക്ക് വെട്ടേറ്റു. എറിയാട് ബ്ലോകിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറിന് ആണ് വെട്ടേറ്റത്. കൊടുങ്ങല്ലൂരില്‍ എറിയാട് റോഡില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
വാഹനത്തിലായിരുന്ന വീട്ടമ്മയെ ബൈകിടിച്ച് വീഴ്ത്തിയശേഷം അക്രമി വെട്ടിപ്പരിക്കേല്‍പ്പിക്കകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുണിക്കട ഉടമയായ യുവതി കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് സംഭവം. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് (25) എന്നയാളാണ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാള്‍ ബൈകില്‍ രക്ഷപ്പെട്ടു.
അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയി. മുഖത്തും വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, State, Top-Headlines, Thrissur, Crime, House-wife, Attack, Injured, Woman attacked at Kodungallur