വ്യാജവാറ്റുകേന്ദ്രത്തിനെതിരെ പ്രതികരിച്ച യുവതിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Mar 9, 2017, 12:04 IST
വെളളരിക്കുണ്ട്: (www.kasargodvartha.com 09/03/2017) വ്യാജവാറ്റു കേന്ദ്രത്തിനെതിരെ പ്രതികരിച്ച യുവതിയെ വീടുകയറി സംഘം ചേര്‍ന്നാക്രമിച്ചു. മാലോം ഞാണിക്കടവിലെ സിനോയിയുടെ ഭാര്യ സിന്ധു (36) വിനെയാണ് കല്ലെറിഞ്ഞും അടിച്ചും പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അയല്‍വാസിയായ രാജന്‍, മക്കളായ സുമന്‍, ശോഭ എന്നിവരുടെ നേതൃത്വത്തില്‍ സിന്ധുവിന്റെ പറമ്പില്‍ അതിക്രമിച്ച് കയറുകയും യുവതിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
രാജന്റെ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യനിര്‍മാണം നടക്കുന്നതായി ആരോപണമുണ്ട്. ആറു വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തിയാണ് ഇവിടെ വ്യാജവാറ്റുകേന്ദ്രം നടത്തിയിരുന്നത്. നാടന്‍ വാറ്റും, കുടിക്കാനെത്തുന്നവരുടെ ശല്യവും കാരണം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് എസ് ഐ രാജന്‍ വലിയ വളപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ മദ്യമോ വാഷോ പിടികൂടാനായില്ല.
രാജന്റെ പറമ്പില്‍ ഉണ്ടായിരുന്ന വാറ്റുപകരണങ്ങള്‍ അന്ന് പോലീസ് സംഘം തകര്‍ക്കുകയും ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സിന്ധുവിനോട് രാജന് വൈരാഗ്യമുണ്ടായിരുന്നതായി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Assault, Attack, Injured, hospital, news, Crime, Woman assaulted by gang