city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | സ്‌കൂൾ പൂർവ വിദ്യാർഥികളുടെ വാട്‍സ് ആപ് ഗ്രൂപിൽ യുവതിയെ അപമാനിക്കുന്ന പോസ്റ്റിട്ടതായി പരാതി; യുവാവിനെതിരെ കേസ്

Woman Allegedly Harassed on WhatsApp Group, Case Filed
Representational Image Generated by Meta AI

● യുവതി ഗ്രൂപിന്റെ അഡ്മിൻ
● അശ്ലീല സന്ദേശങ്ങൾ അയച്ചതായും പരാതി 
● നേരത്തെയും ആരോപണം ഉയർന്നിരുന്നു 

നീലേശ്വരം: (KasargodVartha) സ്‌കൂൾ പൂർവ വിദ്യാർഥികളുടെ വാട്‍സ് ആപ് ഗ്രൂപിൽ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേഷ് എന്ന യുവാവിനെതിരെയാണ് കേസെടുത്തത്.

നീലേശ്വരത്തെ ഒരു സ്കൂളിലെ 95 - 96 വർഷത്തെ പൂർവ വിദ്യാർഥി ഗ്രൂപിൻ്റെ അഡ്മിനായ യുവതിയെ ഗ്രൂപിൽ അപമാനിക്കുകയും പിന്നാലെ തുടർച്ചയായി യുവതിയുടെ വാട്‍സ് ആപിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി. 

ഇതിന് മുമ്പും യുവതിയെ വാട്‍സ് ആപ് ഗ്രൂപിൽ അപമാനിച്ചിരുന്നുവെന്നാണ് ആരോപണം. ഈ പരാതിയിൽ പൊലീസിൻ്റെ മധ്യസ്ഥതയിൽ പ്രശ്നം പറഞ്ഞ് തീർത്തിരുന്നു. എന്നാൽ ഇതിന് ശേഷവും യുവാവ് സന്ദേശമയച്ചതായി പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

#WhatsAppHarassment #CyberCrime #WomensSafety #Kerala #India #JusticeForHer

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia