സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീട്ടിലെത്തിയ നാടോടി സ്ത്രീ വെള്ളം ചോദിച്ച് കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണപ്പെടുത്തി 2 പവന് സ്വര്‍ണാഭരണം കവര്‍ന്നു
Mar 5, 2020, 10:42 IST
കോട്ടയം: (www.kasargodvartha.com 03.03.2020) സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീട്ടിലെത്തിയ നാടോടി സ്ത്രീ വെള്ളം ചോദിച്ച് കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണപ്പെടുത്തി 2 പവന് സ്വര്‍ണാഭരണം കവര്‍ന്നു. തെള്ളിയാമറ്റം വാഴമറ്റത്തില്‍ ബിജുവിന്റെ മകള്‍ ജയലക്ഷ്മിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തി വെച്ചാണ് അജ്ഞാത നാടോടി സ്ത്രീ സ്വര്‍ണാഭരണം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
സംഭവസമയം വീട്ടില്‍ ജയലക്ഷ്മിയും ഇളയ സഹോദരി ശ്രീലക്ഷ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബിജുവും ഭാര്യ ജയയും ഇവരുടെ മകനും മേരികുളത്തുള്ള മൂത്ത മകള്‍ വിജയലക്ഷ്മിയുടെ വീട്ടില്‍ പോയതായിരുന്നു. വീട്ടിലെത്തി വെള്ളം ചോദിച്ച നാടോടി സ്ത്രീക്കു വേണ്ടി വെള്ളമെടുക്കാന്‍ അകത്തേക്ക് കയറിയതായിരുന്നു. ഇതിനിടെ പെട്ടെന്ന് വീട്ടിനുള്ളില്‍ കയറിയ നാടോടി സ്ത്രീ ജയലക്ഷ്മിയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് ആഭരണങ്ങള്‍ ഊരിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സ്ത്രീ ആരെയോ ഫോണില്‍ വിളിച്ചതായും ഇവര്‍ പറയുന്നു. ആഭരണങ്ങള്‍ ഊരി വാങ്ങിയ ഉടന്‍ നാടോടി സ്ത്രീ സ്ഥലംവിടുകയും ചെയ്തു.
ഭയന്നുപോയ ജയലക്ഷ്മിയും ശ്രീലക്ഷ്മിയും വാതിലടച്ച് അകത്തു തന്നെയിരുന്നു. മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉച്ചകഴിഞ്ഞ് ബിജു തിരികെ എത്തിയതിന് ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പച്ച സാരിയും ഓറഞ്ച് ബ്ലൗസുമാണ് സ്ത്രീയുടെ വേഷമെന്നാണ് ശ്രീലക്ഷ്മി പോലീസിന് മൊഴി നല്‍കിയത്. മൂക്കുത്തി ധരിച്ചിരുന്ന ഇവര്‍ തമിഴും മലയാളവും ചേര്‍ന്ന ഭാഷയാണ് സംസാരിച്ചിരുന്നത്.
Keywords: Kerala, news, Kottayam, Top-Headlines, gold, Gold chain, Robbery, Crime, Unknown woman loot gold chain after threatening house wife