വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് കവർന്ന കേസിൽ ഒരുവർഷത്തിന് ശേഷം രണ്ട് യുവാക്കൾ പിടിയിൽ
Jul 27, 2021, 17:48 IST
കാസർകോട്: (www.kasargodvartha.com 27.07.2021) വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് കവർന്ന കേസിൽ ഒരുവർഷത്തിന് ശേഷം രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്മദ് അൻവർ (19), മുഹമ്മദ് സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്.
2020 മെയ് മാസത്തിലാണ് സംഭവം നടന്നത്. മയിൽപാറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് മോഷണം പോയതായി മുഹമ്മദ് സുഹൈൽ ആണ് പൊലീസിൽ പരാതി നൽകിയത്.
കാസർകോട് എസ് ഐ വിഷ്ണുപ്രസാദും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, News, Arrest, Police, Top-Headlines, Crime, Bike, Bike-Robbery, Complaint, Case, Two youths arrested in a bike theft case.
< !- START disable copy paste -->