Tobacco products seized | കാറില്‍ കടത്തുകയായിരുന്ന 19,500 പാകറ്റ് പാന്‍മസാല പിടികൂടി; യുവാക്കള്‍ അറസ്റ്റില്‍
Aug 13, 2022, 19:48 IST
മഞ്ചേശ്വരം: (www.kasargodvartha.com) സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തുകയായിരുന്ന 19,500 പാകറ്റ് പാന്‍മസാല പിടികൂടി. രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ ശബീര്‍ (35), ബശീര്‍ (37) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ എസ് പി വിവി മനോജിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്ഐ ടോണി ജെ മറ്റം, ഡ്രൈവര്‍ സിപിഒ ആരിഫ്, സിപിഒമാരായ റിനീത്, വിഷ്ണു, സനൂപ് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Crime, Arrested, Seized, Two arrested with banned tobacco products.
< !- START disable copy paste -->