രാത്രിയിൽ സിനിമാസ്റ്റൈലിൽ പൊലീസ് ചെയ്സിങ്; പരിശോധനയ്ക്കിടെ വെട്ടിച്ച് കളഞ്ഞ രണ്ടുപേർ ചാരായവുമായി അറസ്റ്റിൽ
Jul 27, 2021, 13:05 IST
കാസർകോട്: (www.kasargodvartha.com 27.07.2021) പരിശോധനയ്ക്കിടെ വെട്ടിച്ച് കളഞ്ഞ കാറിനെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പൊലീസ് പിടികൂടി. കാറിൽ നിന്ന് ചാരായവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യൻ എസ് (23), മുസമ്മിൽ (26) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ ദേശീയപാതയിലാണ് സംഭവം നടന്നത്. കാസർകോട് ഡി വൈ എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എസ് ഐ വിഷ്ണുപ്രസാദിന് അദ്ദേഹം നിർദേശം നൽകിയിരുന്നു. തുടർന്ന് എസ് ഐയുടെ നേതൃത്വത്തിൽ ചൗക്കിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ അതുവഴി എത്തിയ കെ എൽ 53 ഡി 6730 വെള്ള കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ വേഗതയിൽ മുന്നോട്ട് പോയി.
ഉടൻ പൊലീസ് ഫ്ലയിങ് സ്‌ക്വാഡിനെ വിവരമറിയിച്ചു. അവരും എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അട്ക്കത്ത്ബയലിൽ വെച്ച് കാറിനെ തടഞ്ഞുനിർത്തുകയായിരുന്നു. കാറിൽ നിന്ന് 180 മിലിയുടെ 1278 പാകെറ്റ് ചാരായം പിടിച്ചെടുത്തു.
എ എസ് ഐ കെവി ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, അഭിലാഷ്, അജിത്, കൃഷ്ണൻ, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മുസമ്മിൽ
സുബ്രഹ്മണ്യൻ എസ്