വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
Jul 13, 2017, 16:31 IST
കൊച്ചി: (www.kasargodvartha.com 13/07/2017) വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കൊച്ചിയില്‍ പിടിയിലായി. നീലേശ്വരം അഴിത്തല സ്വദേശി മനാസ് (28), കാഞ്ഞങ്ങാട് പടന്നക്കാട്ടെ റിയാസ് (25) എന്നിവരെയാണ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എറണാകുളം റൂറല്‍ ജില്ലാ ടീം പിടികൂടിയത്.
കൊച്ചി പറവൂര്‍ പെരുമ്പടന്ന ഭാഗത്തു നിന്നാണ് 10 കിലോ കഞ്ചാവുമായി സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാര്‍, എ ടി എം കാര്‍ഡ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി അറസ്റ്റിലായ റോഷന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് സ്വദേശികളായ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് വന്‍തോതില്‍ കഞ്ചാവ് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.
കാസര്‍കോട് നിന്ന് ദേശീയ പാതവഴി കാറില്‍ പ്രതികള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന വിവരം അറിഞ്ഞാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി, പറവൂര്‍ സി ഐ എന്നിവരുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലായി വാഹന പരിശോധന നടത്തിയത്. ഈ സമയം കഞ്ചാവുമായി എത്തിയ കാര്‍ പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും, അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. പിന്‍തുടര്‍ന്ന പോലീസ് പെരുമ്പടന്ന പള്ളിക്ക് സമീപം വെച്ചാണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇതിനു മുമ്പും നിരവധി തവണ കഞ്ചാവ് കടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കാസര്‍കോട് നിന്നും കൊച്ചിയില്‍ എത്തിക്കുന്ന കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടത്തുകയാണ് ചെയ്യുന്നത്.
പിടിയിലായവര്‍ മറ്റ് കഞ്ചാവ് കടത്ത് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Ganja, Accuse, Arrest, Kasaragod, Airport, Crime, Manas, Riyas.