Two Arrested | പട്രോളിങ്ങിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍
Aug 18, 2022, 12:33 IST
പടന്ന: (www.kasargodvartha.com) പട്രോളിങ്ങിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. എം കെ സവാദ് (25), മുഹമ്മദ് കുഞ്ഞി (25) എന്നിവരെയാണ് ബുധനാഴ്ച രാത്രി ചന്തേര എസ്‌ഐ എം വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടെ മെട്ടമ്മലില്‍ സംശയാസ്പദമായി കണ്ട ചുവന്ന കാര്‍ പൊലീസ് തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. കാര്‍ നീങ്ങിത്തുടങ്ങിയ ശേഷം മുന്‍വശത്തെ ഇരു ഡോറുകളും തള്ളിത്തുറന്ന് പൊലീസിനെ തള്ളിയിടുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പി സുധീഷിന് കൈക്കും ഇടുപ്പിനും പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. തുന്നിക്കെട്ട് വേണ്ടി വന്നു.
വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്‌ഐ എം വി ശ്രീ ദാസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പൊലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. സിപിഒ ഗിരീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ സവാദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വളിപ്പെടുത്തി. കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ സ്വത്തു കണ്ടു കെട്ടല്‍ ഉള്‍പ്പെടെ നടപടി നേരിടുന്ന ആളാണ് സവാദ്. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്യും.

Keywords: News, Kerala, Kasaragod, Top-Headlines, Arrested, Crime, Assault, Police, Two Arrested for attacking police team.
< !- START disable copy paste -->