Seizure | 4.50 ലക്ഷം രൂപയുടെ കഞ്ചാവുമായി 3 പേർ അറസ്റ്റിൽ
Updated: Nov 11, 2024, 12:21 IST
Photo: Arranged
● 9.17 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
● ഭട്കൽ ടൗൺ പൊലീസ് ആണ് കഞ്ചാവ് വേട്ട നടത്തിയത്.
● കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മംഗ്ളുറു: (KasargodVartha) 4.50 ലക്ഷം രൂപ വിലമതിക്കുന്ന 9.17 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. ഭട്കലിലെ വി സെയ്ദ് അക്രം (28), കെ അബ്ദുറഹ്മാൻ (30), സിസ്രി സ്വദേശിയായ എം അസറുദ്ദീൻ (42) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭട്കൽ ടൗൺ പൊലീസ് ഇൻസ്പെക്ടർ ഗോപികൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
അസറുദ്ദീനാണ് കാർ ഓടിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ഭട്കൽ ടൗൺ സ്റ്റേഷൻ പരിധിയിൽ കാർ പ്രവേശിച്ച ഉടൻ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. അക്രമാണ് മുഖ്യ പ്രതിയെന്നും ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എട്ട് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
#drugbust #cannabis #Mangaluru #Karnataka #arrest #police